editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
മെഡിക്കൽ കോളേജുകളിൽ വിദ്യാർത്ഥികളടക്കമുള്ളവരുടെ ഐഡി കാർഡ് പരിശോധന നിർബന്ധമാക്കണം: മന്ത്രി വീണാ ജോർജ്വഡോദര നാഷണൽ റെയിൽ ആൻഡ് ട്രാൻസ്പോർട്ടേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ബിരുദ, ബിരുദാനന്തര പ്രവേശനംമുടങ്ങിയ ബിരുദപഠനം കാലിക്കറ്റിന്റെ എസ്ഡിഇയില്‍ തുടരാംസി- ഡാക്കിൽ വിവിധ തസ്തികകളിൽ കരാർ നിയമനം: 178 ഒഴിവുകൾയുജി പരീക്ഷകൾ മെയ് 31മുതൽ, പരീക്ഷാഫലം: ഇന്നത്തെ എംജി വാർത്തകൾ  യുജി പരീക്ഷകൾ ജൂൺ 7മുതൽ, പ്രവേശന പരീക്ഷാ ഹാള്‍ടിക്കറ്റ്: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾഒന്നാം ക്ലാസിൽ ചേരുന്നവർക്ക് ഒരു വെള്ളിനാണയം: പുതിയ ആശയവുമായി ഒരു സർക്കാർ സ്കൂൾസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പരീക്ഷ നാളെ: ഇന്നത്തെ അക്കൗണ്ടൻസി പരീക്ഷ ‘കൂൾ’മലയാള സർവകലാശാലയിൽ പിജി പ്രവേശനം: അപേക്ഷ ജൂൺ 20വരെസ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ചാനൽ മാനേജർ നിയമനം: അവസരം വിരമിച്ച ഉദ്യോഗസ്ഥർക്ക്

കോളജ് വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്ലാസുകളുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്

Published on : May 03 - 2020 | 2:42 am

തിരുവനന്തപുരം: ലോക്ഡൗൺ സമയത്തെ പഠനത്തിനായി കോളജ് വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്ലാസ് മുറികൾ ഒരുങ്ങി. ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലെ ഫ്ലെയർ കേരളയുടെ ഭാഗമായാണ് ഈ സംവിധാനം. അടുത്ത ദിവസം മുതൽ ക്ലാസുകൾ ആരംഭിക്കും. പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകരുടെ നേതൃത്വത്തിലാണ് ക്ലാസുകൾ നടക്കുക. ലൈവ് ക്ലാസുകൾ അവസാനിച്ചാലും വിദ്യാർത്ഥികൾക്ക് ഇവ എപ്പോൾ വേണമെങ്കിലും പേജിൽ ലഭ്യമാകും. പാഠ്യപദ്ധതിക്കായി പരിശീലനം ലഭിച്ച അധ്യാപകർ അവരവരുടെ വിഷയത്തിൽ തയ്യാറാക്കിയ പ്രത്യേക ഓൺലൈൻ പേജ് ലിങ്ക് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് അയച്ചു നൽകും. അധ്യാപകർ ഇതിനകം 600ൽ പരം പേജുകൾ തയ്യാറാക്കി കഴിഞ്ഞു. പഠനത്തോടൊപ്പം വിദ്യാർത്ഥികൾക്ക് അധ്യാപകരുമായി സംവദിക്കാനും സംശയങ്ങൾ ആരായാനും കഴിയും.
പാലക്കാട്‌ വിക്ടോറിയ കോളജിലെ അസി.പ്രൊഫസർ ഡോ. ആർ. രമേശ്‌,
മലപ്പുറം താനൂർ ഗവ. കോളജ് അസി. പ്രൊഫസർ പി. അഷ്‌കർ അലി, തമിഴ്നാട് കേന്ദ്ര സർവകലാശാല അസി. പ്രൊഫസർ കെ. ബിജു, ഫ്ലെയർ കോ-ഓർഡിനേറ്റർ രതീഷ് കൃഷ്ണ എന്നിവർ ചേർന്നാണ് ഓൺലൈൻ പാഠ്യ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. ഇതിനോടകം സർക്കാർ, എയ്ഡഡ് കോളജുകളിലെ 800 അധ്യാപകർക്ക് ഇതുമായി ബന്ധപ്പെട്ട് പരിശീലനം നൽകിക്കഴിഞ്ഞു.

0 Comments

Related News