മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താൻ വിദ്യാർത്ഥികൾ ബൾബ് നിർമിക്കുന്നു

കോഴിക്കോട്: ലോക് ഡൗണിൽ വീട്ടിൽ വെറുതെ ഇരിക്കുന്ന സമയം ഫലപ്രദമായി വിനിയോഗിക്കുകയാണ് കോഴിക്കോട് പൊറ്റമ്മലിലെ നാലു വിദ്യാർത്ഥികൾ. അപ്രതീക്ഷിതമായി ലഭിച്ച ഈ അവധിക്കാലത്ത് എൽഇഡി ബൾബുകൾ നിർമിക്കാൻ പഠിച്ചു. ബൾബുകൾ വിറ്റുകിട്ടുന്ന പണം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാനും തീരുമാനിച്ചു.
അഞ്ചിമ, അനന്യ, ജാനകി, അനുഷ് എന്നിവരാണ് മറ്റു കുട്ടികൾക്കും മാതൃകയാക്കാവുന്ന പ്രവർത്തനങ്ങളുമായി മുന്നേറുന്നത്.


അഞ്ചിമയുടെയും അനന്യയുടെയും അച്ഛൻ രജിത് ആണ് ബൾബ് നിർമാണത്തിൽ പരിശീലനം നൽകിയത്. രജിത്ത് ബൾബ് നിർമാണ പരിശീലകനാണ്. ലോക് ഡൗൺ എത്തിയപ്പോഴാണ് സ്വന്തം മക്കളെയും സഹോദരന്റെ കുട്ടികളെയും രജിത് ഈ കൈത്തൊഴിൽ പഠിപ്പിച്ചത്. 5 ദിവസം കൊണ്ട് ഇവർ ഈ വിദ്യ പഠിച്ചെടുത്തു. എൽഇഡി ബൾബുകളും ട്യൂബുകളും അടക്കം 12 തരം വൈദുതി വിളക്കുകൾ സ്വയം നിർമിക്കും. ബൾബുകൾ വിറ്റുകിട്ടുന്ന പണം ഉടൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും.

.

Share this post

scroll to top