തിരുവനന്തപുരം: കേരളത്തില്‍ സര്‍വകലാശാല പരീക്ഷകള്‍ മെയ് 11മുതല്‍ നടത്താമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ്. എന്നാൽ ഇത് നിബന്ധനകൾ പാലിച്ചാകണം. ഒരാഴ്ചകൊണ്ട് കൊണ്ട് പരീക്ഷകള്‍ തീര്‍ക്കണം. ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കേന്ദ്രീകൃത മൂല്യനിര്‍ണയം ഉണ്ടാകില്ലെന്നും അധികൃതർ അറിയിച്ചു. ഇതു സംബന്ധിച്ച് സാധ്യത തേടാന്‍ സര്‍വ്വകലാശാലകള്‍ക്ക് നിര്‍ദേശം നല്കി. കേന്ദ്രീകൃത മൂല്യ നിര്‍ണയത്തിന് പകരം ഹോംവാല്യുവേഷന്‍ തുടങ്ങാം. ഓൺലൈന്‍ ക്ലാസുകള്‍ തുടങ്ങാനും നിർദേശം നല്‍കിയിട്ടുണ്ട്. പരീക്ഷയെ കുറിച്ച് വിദ്യാർത്ഥികൾക്ക് കൃത്യമായ നിർദേശം നൽകണമെന്നും അറിയിച്ചു. പരീക്ഷ നടത്തിപ്പ് ക്രമീകരിക്കാനായി ആസൂത്രണ ബോർഡ് അംഗം ബി. ഇക്ബാൽ അദ്ധ്യക്ഷനായ സമിതിക്ക് രൂപം നൽകി. ഉന്നത വിദ്യാഭ്യാസ വകുപ്പാണ് ആറംഗ സമിതിയെ നിയോഗിച്ചത്. അദ്ധ്യയന നഷ്ടവും പരീക്ഷ നടത്തിപ്പും ക്രമീകരിക്കാനുമാണിത്. എം.ജി സർവകലാശാല വൈസ് ചാൻസലർ സാബു തോമസ്, കേരള സർവകലാശാല പ്രോ വി.സി അജയകുമാർ എന്നിവരാണ് മറ്റംഗങ്ങൾ.
.
0 Comments