editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തളിര് സ്കോളർഷിപ്പ്: അപേക്ഷ സെപ്റ്റംബർ 30വരെപ്ലസ് വൺ പുനർമൂല്യനിർണ്ണയ ഫലം പ്രസിദ്ധീകരിച്ചു: ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാംകാനഡയില്‍ നിന്ന് പത്ത് കോടിയുടെ സ്കോളർഷിപ്പ് നേടി തൃശൂരിലെ യുവഗവേഷകഅമൃത വിശ്വവിദ്യാപീഠം സർവകലാശാലയിൽ ഹ്രസ്വകാല ജിയോ ഇൻഫോമാറ്റിക്സ് ഫോർ നാച്ചുറൽ റിസോഴ്സ് മോണിറ്ററിങ് ആൻഡ് മാനേജ്മെന്റ് കോഴ്സ്ദേവസ്വം ബോർഡുകളിലെ ജോലിക്കായി ആർക്കും പണം നൽകി വഞ്ചിതരാകരുത്; ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്രണ്ടു വർഷത്തെ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ്‌ ടെക്‌നോളജി പ്രോഗ്രാംഅപേക്ഷകർ കൂടുതൽ മലപ്പുറത്തും കോഴിക്കോടും പാലക്കാടും. ആവശ്യത്തിനു സീറ്റില്ലബിരുദതല പരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷൻ കമ്മിഷന്റെ വിജ്ഞാപനം; പ്രതീക്ഷിക്കുന്നത് 20000 ഒഴിവുകൾഎസ്ബിഐയിൽ 5486 ക്ലറിക്കൽ കേഡർ ഒഴിവ്: 17,900 മുതൽ 47,920വരെ ശമ്പളം.കുസാറ്റിലെ സ്കൂൾ ഓഫ് ഫോട്ടോണിക്സിൽ സ്പോട്ട് അഡ്മിഷൻ നാളെ

അവധിക്കാല ആഘോഷങ്ങൾ തുടങ്ങുന്നു: സമഗ്ര പോർട്ടലിൽ

Published on : April 03 - 2020 | 9:12 pm

തിരുവനന്തപുരം: ലോക്ക്ഡൗൺ പുരോഗമിക്കുന്ന സാഹചര്യത്തിൽ  വിദ്യാർഥികളുടെ അവധിക്കാലം വീടുകളിൽ സൃഷ്ടിപരവും സർഗാത്മകവുമാക്കുന്നതിന് കൈറ്റ് എസ്.സി.ഇ.ആർ.ടി.യുമായി ചേർന്ന് ‘അവധിക്കാല സന്തോഷങ്ങൾ’ എന്ന പേരിൽ പ്രത്യേക സംവിധാനം ഒരുക്കി. 45 ലക്ഷം കുട്ടികൾ വീട്ടിലിരിക്കുന്ന സാഹചര്യത്തിൽ ഓൺലൈൻ സംവിധാനം വ്യാപകമായി പ്രയോജനപ്പെടുത്തണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശ പ്രകാരമാണ് നടപടി.ഹൈടെക് സ്‌കൂൾ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ഓൺലൈൻ സംവിധാനമായ ‘സമഗ്ര’ പോർട്ടലിലാണ് അഞ്ച് മുതൽ ഒൻപത് വരെ സ്‌കൂളുകളിലെ കുട്ടികൾക്കായി ഡിജിറ്റൽ വിഭവങ്ങൾ ഒരുക്കിയത്. വിവിധ കളികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും കുട്ടികൾക്ക് നിശ്ചിത ശേഷികൾ ആർജിക്കാൻ കഴിയുന്ന പ്രത്യേക എഡ്യുടൈൻമെന്റ് രൂപത്തിലാണ് ഇവ തയാറാക്കിയിട്ടുള്ളത്.
സമഗ്ര (samagra.kite.kerala.gov.in) പോർട്ടലിലെ എഡ്യുടൈൻമെന്റ്  (Edutainment) എന്ന ലിങ്ക് വഴി പഠനവിഭവങ്ങൾ വിദ്യാർഥികൾക്ക് ഉപയോഗിക്കാം. ക്ലാസ്, ടോപിക് ക്രമത്തിൽ തിരഞ്ഞെടുത്ത്  ഓരോ വിഷയത്തിലെയും റിസോഴ്‌സുകളിലെത്താം.  ഉപയോഗിച്ച ശേഷം അതിനോടനുബന്ധിച്ചുള്ള വർക്ക്ഷീറ്റുകളും ക്വിസുകളും കുട്ടികൾക്ക് ചെയ്യാം. വർക്ക്ഷീറ്റുകൾ ഇന്ററാക്ടീവ് ആയും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാനാവും.ഇതിനു പുറമെ സമഗ്രയിലെ ഇ-റിസോഴ്സ്സ്  (e-Reosurces) ലിങ്ക് വഴി ഒന്ന് മുതൽ 12 വരെ ക്ലാസ്സുകളിലേക്കുള്ള ഡിജിറ്റൽ വിഭവങ്ങളും ലഭിക്കും.
രക്ഷിതാക്കളുടെ മൊബൈൽ ഫോൺ വഴി സേവനം പ്രയോജനപ്പെടുത്താം. നിലവിൽ ഇത്തരം സൗകര്യങ്ങൾ ഇല്ലാത്ത കുട്ടികൾക്ക് ഹൈടെക് പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളിൽ വിന്യസിച്ചിട്ടുള്ള 1.2 ലക്ഷം ലാപ്ടോപ്പുകൾ പ്രയോജനപ്പെടുത്തി ഇവ ലഭ്യമാക്കാൻ ലിറ്റിൽ കൈറ്റ്‌സ് ഐ.ടി ക്ലബുകൾ വഴി   പിന്നീട് സംവിധാനം ഒരുക്കുമെന്ന് കൈറ്റ് സി.ഇ.ഒ. കെ. അൻവർസാദത്ത് അറിയിച്ചു.കൈറ്റിലെ നൂറ്ററുപതോളം അധ്യാപകരും വിദ്യാഭ്യാസവിദഗദ്ധരും ചേർന്ന് വീടുകളിലിരുന്നാണ് വിഭവങ്ങൾ തയാറാക്കുന്നത്.

0 Comments

Related News