editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ഉന്നതവിദ്യാഭ്യാസ രംഗത്ത് മികച്ച പഠന സൗകര്യങ്ങളൊരുക്കി മലബാർ അക്കാദമിക് സിറ്റി: വിവിധ കോഴ്സുകളിൽ പ്രവേശനംതിരുവനന്തപുരം ബധിര വിദ്യാലയത്തിൽ വിവിധ തസ്തികകളിൽ താൽക്കാലിക നിയമനം: ഇന്റർവ്യൂ മെയ്‌ 25ന്മെഡിക്കൽ കോളേജുകളിൽ വിദ്യാർത്ഥികളടക്കമുള്ളവരുടെ ഐഡി കാർഡ് പരിശോധന നിർബന്ധമാക്കണം: മന്ത്രി വീണാ ജോർജ്ലാബ് അസിസ്റ്റൻറ് നിയമനം, പരീക്ഷാഫലം: ഇന്നത്തെ കണ്ണൂർ സർവകലാശാല വാർത്തകൾവഡോദര നാഷണൽ റെയിൽ ആൻഡ് ട്രാൻസ്പോർട്ടേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ബിരുദ, ബിരുദാനന്തര പ്രവേശനംമുടങ്ങിയ ബിരുദപഠനം കാലിക്കറ്റിന്റെ എസ്ഡിഇയില്‍ തുടരാംസി- ഡാക്കിൽ വിവിധ തസ്തികകളിൽ കരാർ നിയമനം: 178 ഒഴിവുകൾയുജി പരീക്ഷകൾ മെയ് 31മുതൽ, പരീക്ഷാഫലം: ഇന്നത്തെ എംജി വാർത്തകൾ  യുജി പരീക്ഷകൾ ജൂൺ 7മുതൽ, പ്രവേശന പരീക്ഷാ ഹാള്‍ടിക്കറ്റ്: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾഒന്നാം ക്ലാസിൽ ചേരുന്നവർക്ക് ഒരു വെള്ളിനാണയം: പുതിയ ആശയവുമായി ഒരു സർക്കാർ സ്കൂൾ

സ്കൂളുകളിലെ ഓൺലൈൻ പ്രവേശനം പൊതുവിദ്യാഭ്യാസ വകുപ്പ് തടഞ്ഞതായുള്ള വാർത്ത വ്യാജം

Published on : March 26 - 2020 | 11:39 am

തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളിൽ ആരംഭിച്ച ഓൺലൈൻ അഡ്മിഷൻ നടപടികൾ പൊതുവിദ്യാഭ്യാസ വകുപ്പ് തടഞ്ഞതായുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് അധികൃതർ.

ചില സ്കൂളുകൾ വിദ്യാർത്ഥികളുടെ അഡ്മിഷനുമായി ബന്ധപ്പെട്ട ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്നതായി പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും. സ്വന്തമായി ചെയ്യാനറിയാത്ത രക്ഷിതാക്കൾ അതിനുവേണ്ടി പുറത്തിറങ്ങി ജനങ്ങള്‍ കൂട്ടംകൂടുന്ന സാഹചര്യമുണ്ടായാല്‍ സ്കൂൾ പ്രധാനാദ്ധ്യാപകർ നടപടികൾ നേരിടേണ്ടിവരുമെന്നുമുള്ള തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്. ഇത് വ്യാജ വാർത്തയാണെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഇത്തരത്തിൽ ഒരു ഉത്തരവ് നൽകിയിട്ടില്ലെന്നും ബന്ധപ്പെട്ടവർ ‘സ്കൂൾ വാർത്തയെ’ അറിയിച്ചു. ഓൺലൈൻ അഡ്മിഷൻ നടത്തുന്ന കാര്യത്തിൽ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാരോട് ഇക്കാര്യത്തിൽ ആവശ്യമായ നിർദ്ദേശങ്ങൾ ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാർ വഴി പ്രധാനാദ്ധ്യാപകർക്ക് നല്‍കുവാനും ഡിജിഇ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആയതിനാല്‍  അഡ്മിഷനുമായി ബന്ധപ്പെട്ട ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്നവർ അത് നിർത്തിവെക്കേണ്ടതാണെന്നും ആയത് നിര്‍ത്തിവെച്ച വിവരം മെയില്‍ വഴി മേലാപ്പീസുകളിലേക്ക് അറിയിക്കേണ്ടതാണെന്നും ഡിഡിഇ അറിയിച്ചിട്ടുണ്ട് എന്ന തരത്തിലാണ് സമൂഹ മാധ്യമങ്ങളിൽ വാർത്തകൾ പ്രചരിച്ചിരുന്നത്. ഇതനുസരിച്ച് മലപ്പുറം ജില്ലയിലെ പല സ്കൂളുകളിലും ഓൺലൈൻ അഡ്മിഷൻ നടപടികൾ ഇന്നലെ നിർത്തി വച്ചിരുന്നു.

0 Comments

Related News