editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
സഹകരണ സർവീസ് പരീക്ഷാ കലണ്ടറായി; ആദ്യഘട്ട പരീക്ഷ ഓഗസ്റ്റിൽസ്പോർട്സ് സ്കൂൾ പ്രവേശനം:വിദ്യാർത്ഥികൾക്ക് വീണ്ടും അവസരംആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം അപസ്മാരത്തിന് കാരണമാകുമെന്ന് കാലിക്കറ്റ്‌ ഗവേഷണപഠനം25ന് നിയുക്തി മെഗാ ജോബ് ഫെയർ: 3000ൽ അധികം ഒഴിവുകൾബിരുദ പരീക്ഷാ തീയതിയിൽ മാറ്റം, ടൈം ടേബിൾ: കണ്ണൂർ സർവകലാശാല വാർത്തകൾപരീക്ഷകൾ, പരീക്ഷാഫലം, എല്‍എല്‍ബി വൈവ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾമഹാത്മാഗാന്ധി സർവകലാശാലയിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസിൽ എം.എസ്.സിപരീക്ഷകൾ 4മുതൽ, പ്രാക്ടിക്കൽ, വിവിധ പരീക്ഷാ ഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾഡിഫാം പരീക്ഷ: പുനർമൂല്യനിർണയ ഫലംഅങ്കണവാടി വർക്കർ/ഹെൽപ്പർ: അപേക്ഷ ഏപ്രിൽ 17വരെ

കോവിഡ് നിരീക്ഷണത്തിലുളളവര്‍ പുറത്തിറങ്ങിയാല്‍ ക്രിമിനല്‍ കേസ് : പോലീസ് മേധാവി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

Published on : March 23 - 2020 | 2:07 pm

തിരുവനന്തപുരം : കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ പോലീസ് കൈക്കൊളേളണ്ട നടപടികള്‍ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ആശുപത്രിയിലോ വീടുകളിലോ നിരീക്ഷണങ്ങളില്‍ തുടരാന്‍ നിര്‍ദ്ദേശിക്കപ്പെട്ടവര്‍ സഹകരിക്കാതിരിക്കുകയോ പുറത്തിറങ്ങി നടക്കുകയോ ചെയ്യുന്നപക്ഷം അവര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യും.ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കേരള പോലീസ് ആക്റ്റിന്‍റെയും ബന്ധപ്പെട്ട മറ്റ് വകുപ്പുകളുടെയും അടിസ്ഥാനത്തിലാകും നടപടി എടുക്കും.ഹൃദയ സംബന്ധമായ അസുഖമുളളവര്‍, രക്താര്‍ബുദം ബാധിച്ചവര്‍ എന്നിവര്‍ നിരീക്ഷണത്തിലുണ്ടെങ്കില്‍ ആവശ്യമുളളപക്ഷം അവരെ ജില്ലാതലങ്ങളിലുളള ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ നടപടി സ്വീകരിക്കും.ആരുടെയും സഹായമില്ലാതെ വീട്ടില്‍ തനിയെ നിരീക്ഷണത്തില്‍ കഴിയുന്നവരെയും കൂടുതല്‍ അംഗങ്ങളുളള വീടുകളില്‍ കഴിയുന്നവരെയും ആവശ്യമെങ്കില്‍ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റും.ഇങ്ങനെ മാറാന്‍ സ്വയം താല്‍പര്യം കാണിക്കുന്നവര്‍ക്കും ഈ സൗകര്യം ലഭ്യമാണ്.അവശ്യവസ്തുക്കള്‍ വാങ്ങിക്കൂട്ടുന്നതിന് ജനങ്ങള്‍ തിടുക്കം കാണിക്കുന്നത് പരമാവധി നിരുത്സാഹപ്പെടുത്തും. കടകളില്‍ ഇത്തരം തിരക്കുണ്ടായാല്‍ ഉടമസ്ഥര്‍ ഉടന്‍ പോലീസില്‍ വിവരമറിയിക്കണം.പാര്‍ക്കുകള്‍, ബീച്ചുകള്‍, മാളുകള്‍, തട്ടുകടകള്‍ എന്നിവിടങ്ങളില്‍ ആള്‍ക്കാര്‍ ഒത്തുകൂടുന്നത് ഒഴിവാക്കാനായി പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. കടകളുടെ മുന്നിലും പൊതുഗതാഗത വാഹനങ്ങളിലും സാമൂഹിക അകലം പാലിക്കാന്‍ പോലീസ് പട്രോളിംഗ് സംഘങ്ങള്‍ ജനങ്ങളെ പ്രേരിപ്പിക്കും. ഉത്സവങ്ങളോടനുബന്ധിച്ച് വന്‍ ജനക്കൂട്ടം രൂപപ്പെടുന്നത് തടയാന്‍ നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കും.കോവിഡ് 19 മായി ബന്ധപ്പെട്ട് നിരീക്ഷണം, ചികില്‍സ, പരിശോധനകള്‍, സാമൂഹിക അകലം പാലിക്കല്‍ എന്നിവയെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ നിരവധി നിര്‍ദ്ദേശങ്ങള്‍ ഇതിനകം പുറപ്പെടുവിച്ചിട്ടുണ്ട്.ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും സംസ്ഥാന പോലീസ് മേധാവി ക്രമസമാധാന വിഭാഗം എ.ഡി.ജി.പി യോട് ആവശ്യപ്പെട്ടിട്ടുണ്ട്.

0 Comments

Related News