നെഹ്റു യുവകേന്ദ്രയുടെ സംസ്ഥാന-ജില്ലാ ഓഫീസുകള്‍ക്ക് 31 വരെ അവധി

കോഴിക്കോട് : കേന്ദ്ര യുവജന കായിക മന്ത്രാലയത്തിന്‍റെ കീഴിലുള്ള നെഹ്റു യുവകേന്ദ്രയുടെ സംസ്ഥാന-ജില്ലാ ഓഫീസുകള്‍ക്ക് മാര്‍ച്ച് 31 വരെ അവധി പ്രഖ്യാപിച്ചതായി സ്റ്റേറ്റ് ഡയറക്ടര്‍ കെ.കുഞ്ഞഹമ്മദ് അറിയിച്ചു.കോവിഡ്-19 ന്‍റെ വ്യാപനം തടയുന്നതിന്‍റെ ഭാഗമായാണ് നടപടി. മാഹി-ലക്ഷദ്വീപ് ഓഫീസുകള്‍ക്കും നിയന്ത്രണം ബാധകമാണ്. അത്യാവശ്യകാര്യങ്ങള്‍ക്ക് ജില്ലാഓഫീസര്‍മാരെ ബന്ധപ്പെടാവുന്നതാണ്.

Share this post

scroll to top