കൂറ്റനാട് : കോവിഡ് 19 പ്രതിരോധിക്കാൻ വിദ്യാർഥികൾക്കായി ഹാൻഡ് സാനിറ്ററൈസർ നിർമ്മിച്ച് വട്ടേനാട് സ്കൂളിലെ അധ്യാപകർ.ബ്രേക്ക് ദി ചെയിൻ പദ്ധതിയുടെ ഭാഗമായാണ് വട്ടേനാട് സ്കൂളിലെ എച്ച്.എസ് വിഭാഗം സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ ഹാൻഡ് സാനിറ്ററൈസർ നിർമ്മാണം ആരംഭിച്ചിരിക്കുന്നത്.സഹപ്രവർത്തകരുടെ സാമ്പത്തിക സഹായത്തോടെ ആരംഭിച്ച പ്രവർത്തനം സ്കൂളിലെ 3500 കുട്ടികൾക്ക് സൗജന്യമായി ഹാൻഡ് സാനിറ്ററൈസർ വിതരണം ചെയ്യണമെന്നാണ് ലക്ഷ്യമിടുന്നത്.കെ.മുരളീധരൻ,എൻ.പി
വിനോദ്കുമാർ എന്നിവരുടെ നേതൃത്തിലാണ് നിർമ്മാണം.
നിർമ്മാണത്തിന് ആവിശ്യമായ ബോട്ടിലുകൾ ഒറ്റപ്പിലാവ് ബി.എം.എം ഫാർമസി ഉടമ പി.എൽ മുഹമ്മദാണ് നൽകിയത്. ആദ്യഘട്ടത്തിൽ നിർമ്മിച്ച ഹാൻഡ് സാനിറ്ററൈസർ പത്താം ക്ലാസ്സിലെ 550 വിദ്യാർഥികൾക്ക് വിതരണം ചെയ്തു.വിതരണം ജില്ലാ പഞ്ചായത്തംഗം ടി.അബ്ദുൽ കരിം ഹെൽത്ത് ക്ലബ്ബ് സെക്രട്ടറി ഫാത്തിമ ജിനാന് നൽകി ഉദ്ഘടാനം ചെയ്തു.പ്രധാനാധ്യാപിക റാണി അരവിന്ദ്,പ്രിൻസിപ്പിൽ ഇൻചാർജ് അബ്ദുൾ ഗഫൂർ,പി.ടി.എ പ്രസിഡന്റ് ടി.കെ ഗോപി,കെ.സിദീഖ് എന്നിവർ സംസാരിച്ചു.

0 Comments