കൊല്ലം: കൊട്ടാരക്കര കലയപുരത്ത് ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തിൽ 2 പ്ലസ് ടു വിദ്യാര്‍ഥികള്‍ മരിച്ചു. പത്തനംതിട്ട കുമ്പഴ സ്വദേശികളായ അല്‍ഫഹദ് (17), റാഷിദ് (16) എന്നിവരാണ് മരിച്ചത്. വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ബൈക്കുകൾ റോഡിലേക്ക് കയറിവന്ന ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റു രണ്ട് വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. കൊട്ടാരക്കര കലയപുരം വില്ലേജ് ഓഫിസിന് സമീപത്തായിരുന്നു അപകടം. പെട്രോൾ പമ്പില്‍ നിന്ന് പുറത്തേക്ക് ഇറങ്ങി വന്ന ജീപ്പിൽ ബൈക്കുകള്‍ ഇടിക്കുകയായിരുന്നുവെന്ന് പറയുന്നു. പരുക്കേറ്റ വിദ്യാർത്ഥികളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

0 Comments