ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി:കരാർ നിയമനത്തിന് അപേക്ഷ ക്ഷേണിക്കുന്നു

തിരുവനന്തപുരം : ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷൻ ഓഫീസിലേയ്ക്ക് അസിസ്റ്റന്റ് തസ്തികയിലെ രണ്ടു ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിക്കുന്നു.അടിസ്ഥാന യോഗ്യത ബിരുദമാണ്. സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുളള എം.എസ്.ഓഫീസ് സർട്ടിഫിക്കറ്റ്, ഇംഗ്ലീഷും മലയാളവും കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്യാനുളള കഴിവ് എന്നിവ അധികയോഗ്യതകളാണ്.തൊഴിലുറപ്പ് മിഷനിലേയോ, ഇതര സർക്കാർ മിഷനുകളിലേയോ, ഏജൻസികളിലെയോ അഞ്ചു വർഷവും അതിലധികവുമുളള കാലം പ്രവൃത്തിപരിചയം വേണം.2020 ഏപ്രിൽ ഒന്നിന് 45 വയസ്സ് കവിയരുത്.താത്പര്യമുളള ഉദ്യോഗാർഥികൾ അപേക്ഷയോടൊപ്പം ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയം, വയസ്സ്, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവയുമായി മാർച്ച് 31 മുന്പായി അപേക്ഷിക്കണം.

അയക്കേണ്ട വിലാസം : ഡയറക്ടർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ, അഞ്ചാം നില, സ്വരാജ് ഭവൻ, നന്തൻകോട്, കവടിയാർ പി.ഒ, തിരുവനന്തപുരം, പിൻ 695003.

കൂടുതൽ വിവരങ്ങൾക്ക് 0471-2313385, 0471-2314385 എന്നീ ഫോൺ നമ്പറിലോ www.nregs.kerala.gov.in എന്ന വെബ്‌സൈറ്റ് ബന്ധപ്പെടാം

Share this post

scroll to top