വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ഫീ-റീഇംബേഴ്‌സ്‌മെന്റ് സ്കീം: നവംബർ 25വരെ അപേക്ഷിക്കാംസെറ്റ് പരീക്ഷ: അപേക്ഷാതീയതി നീട്ടിപരീക്ഷഫലം, സ്‌പോട് അഡ്മിഷൻ, സീറ്റൊഴിവ്: ഇന്നത്തെ 11 എംജി വാർത്തകൾബിരുദ പരീക്ഷകൾ നടത്തി കാലതാമസമില്ലാതെ ഫലങ്ങൾ പ്രഖ്യാപിക്കാൻ ഒരുങ്ങി കാലിക്കറ്റ് സർവകലാശാലകോച്ച് നിയമനം, പരീക്ഷാവിവരങ്ങൾ: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾസ്കൂളുകൾക്ക് ആശ്വസിക്കാം: ബോണ്ട് സർവീസ് നിരക്കുകൾ വെട്ടിക്കുറച്ചുNEET-UG ഫലം ഉടൻ പ്രസിദ്ധീകരിക്കാൻ എൻടിഎക്ക് സുപ്രീംകോടതിയുടെ നിർദേശംലാബ് ടെക്നീഷ്യൻ, പാസ് കൗണ്ടർ/ ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ക്ലീനിങ് സ്റ്റാഫ്തണ്ണീർത്തട അതോറിറ്റിയിൽ വിവിധ തസ്തികകളിൽ നിയമനംപാർലമെന്ററി പ്രാക്ടീസ് സ്റ്റഡീസ് പരീക്ഷ നവംബർ 13ന്
[wpseo_breadcrumb]

കലാപ്രതിഭകൾക്കുള്ള സ്‌കോളർഷിപ്പിന് 13വരെ അപേക്ഷിക്കാം

Published on : March 04 - 2020 | 10:43 am

തിരുവനന്തപുരം: കല, സംഗീതം, പെർഫോമിംഗ് ആർട്ട്‌സ് എന്നീ മേഖലകളിലെ പ്രതിഭകൾക്ക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഗവ. ഹയർ സെക്കൻഡറി സ്‌കൂളുകളിലെയും കോളജുകളിലെയും യുവജനോത്സവ പ്രതിഭകൾക്കാണ് അവസരം.

2019-20 അദ്ധ്യയന വർഷങ്ങളിൽ ഹയർ സെക്കൻഡറി സ്‌കൂൾ/യൂണിവേഴ്‌സിറ്റി യുവജനോത്സവത്തിൽ ലളിത സംഗീതം, ശാസ്ത്രീയ സംഗീതം, കഥകളി, നാടോടി നൃത്തം, കേരള നടനം, മോഹിനിയാട്ടം തുടങ്ങിയ കലകളിൽ എ ഗ്രേഡ് കരസ്ഥമാക്കിയതും നിലവിൽ സർക്കാർ ഹയർ സെക്കന്ററി സ്‌കൂൾ/സർക്കാർ ആർട്ട്‌സ് ആന്റ് സയൻസ് കോളേജിൽ പഠിക്കുന്നതുമായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. വിദ്യാർത്ഥിയുടെ വിവരങ്ങൾ (പേര്, സ്ഥാപനം, അഡ്രസ്, എ ഗ്രേഡ് സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ആധാർ നമ്പർ, ആധാറുമായി ബന്ധപ്പെടുത്തിയ ബാങ്ക് അക്കൗണ്ട് നമ്പർ) അടങ്ങിയ അപേക്ഷ സ്ഥാപന മേധാവിയുടെ ശുപാർശയോടെ സ്‌കോളർഷിപ്പ് സ്‌പെഷ്യൽ ഓഫീസർ, കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ്, വികാസ് ഭവൻ, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 13. കൂടുതൽ വിവരങ്ങൾക്ക്: [email protected], ഫോൺ: 9446780308, 9446096580, 0471-2306580.

0 Comments

Related News







Related News