തിരുവനന്തപുരം: കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം സ്കൂൾ വിദ്യാർഥികൾക്കായി ഏപ്രിൽ – മെയ് മാസങ്ങളിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി അവധിക്കാല ശാസ്ത്രക്ലാസ്സുകൾ സംഘടിപ്പിക്കുന്നു. അടിസ്ഥാന ശാഖകളിലെ അധ്യയനത്തോടൊപ്പം റോബോട്ടിക്സ്, ആസ്ട്രോണമി, ബഹിരാകാശപഠനം തുടങ്ങിയ നൂതന ശാഖകളും കുട്ടികളെ പരിചയപ്പെടുത്തും. കോഴ്സ് വിജയകരമായി പൂർത്തികരിക്കുന്ന കുട്ടികൾക്ക് ഇന്നവേഷൻ ഹബിന്റെ അംഗത്വ ഫീസിൽ ഇളവ് ലഭിക്കും. ഫീസ് 1500 രൂപ (സ്ക്രീനിംഗ് ടെസ്റ്റ് മുഖേന തെരഞ്ഞെടുക്കപ്പെടുന്നവർ മാത്രം ഫീസ് അടച്ചാൽ മതി. ഫീസ് അപേക്ഷയോടൊപ്പം നൽകേണ്ട). ജൂനിയർ ബാച്ചിൽ മൂന്ന്, നാല്, അഞ്ച് ക്ലാസുകൾ കഴിഞ്ഞവരേയും സീനിയർ ബാച്ചിൽ ആറ്, ഏഴ്, ഏട്ട് ക്ലാസുകൾ കഴിഞ്ഞവരേയുമാണ് പ്രവേശിപ്പിക്കുക. സ്ക്രീനിംഗ് ടെസ്റ്റ് മാർച്ച് 22ന് നടക്കും. ഒൻപത് മുതൽ 16 വൈകിട്ട് അഞ്ചു വരെ ഓൺലൈൻ രജിസ്ട്രേഷൻ നടത്താം. അപേക്ഷ ഓൺലൈനിൽ മാത്രമേ സ്വീകരിക്കൂ. വെബ്സൈറ്റ്: www.ksstm.org. കൂടുതൽ വിവരങ്ങൾക്ക് മ്യൂസിയം ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0471 2306024, 2306025, 9497676024.
അവധിക്കാല ശാസ്ത്ര പ്രവൃത്തിപരിചയ ക്ലാസ്: 9 മുതൽ റജിസ്റ്റർ ചെയ്യാം
Published on : March 03 - 2020 | 8:15 am

Related News
Related News
പ്ലസ്ടു, ബിരുദധാരികൾക്കായി അക്വാകൾച്ചർ പരിശീലനം: ജൂലൈ 10 വരെ അപേക്ഷിക്കാം
JOIN OUR WHATSAPP GROUP...
നഴ്സറി ടീച്ചേഴ്സ് എജ്യൂക്കേഷൻ കോഴ്സ് (NTEC) പരീക്ഷ: വിജ്ഞാപനമിറങ്ങി
JOIN OUR WHATSAPP GROUP...
‘സ്കൂൾവിക്കി’ അവാർഡുകൾ പ്രഖ്യാപിച്ച് കൈറ്റ്: ഒന്നാം സ്ഥാനം നേടി മാക്കൂട്ടം എ.എം.യു.പി.എസ്.
JOIN OUR WHATSAPP GROUP...
കാത്തിരിപ്പിന്റെ വിരസത ഒഴിവാക്കാം: ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ ലൈബ്രറി ഒരുക്കി വിദ്യാര്‍ത്ഥികള്‍
JOIN OUR WHATSAPP GROUP...
0 Comments