സ്‌കോൾ-കേരള ഡി.സി.എ: കോഷൻ ഡെപ്പോസിറ്റിനുളള രസീത് സമർപ്പിക്കണം

തിരുവനന്തപുരം: സ്‌കോൾ-കേരളയുടെ ഡി.സി.എ കോഴ്‌സിന്റെ നാലാം ബാച്ചിലെ വിദ്യാർഥികളിൽ കോഷൻ ഡെപ്പോസിറ്റിന് ലഭിക്കുന്നതിന് സമർപ്പിച്ചിട്ടില്ലാത്തവർ 15 നകം രസീത് സമർപ്പിക്കണം. രസീത് www.scolekerala.org. യിൽ ലഭിക്കും. രസീതിനൊപ്പം വിദ്യാർഥി/രക്ഷകർത്താവിന്റെ ബാങ്ക് പാസ്സ്ബുക്കിന്റെ പകർപ്പും തപാൽ മാർഗ്ഗമോ  scolekerala@gmail.com എന്ന വിലാസത്തിൽ സ്‌കാൻ ചെയ്ത് അയക്കുകയോ ചെയ്യാം. ഫോൺ:0471 2342950, 2342271.

Share this post

scroll to top