വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
സെറ്റ് പരീക്ഷ: അപേക്ഷാതീയതി നീട്ടിപരീക്ഷഫലം, സ്‌പോട് അഡ്മിഷൻ, സീറ്റൊഴിവ്: ഇന്നത്തെ 11 എംജി വാർത്തകൾബിരുദ പരീക്ഷകൾ നടത്തി കാലതാമസമില്ലാതെ ഫലങ്ങൾ പ്രഖ്യാപിക്കാൻ ഒരുങ്ങി കാലിക്കറ്റ് സർവകലാശാലകോച്ച് നിയമനം, പരീക്ഷാവിവരങ്ങൾ: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾസ്കൂളുകൾക്ക് ആശ്വസിക്കാം: ബോണ്ട് സർവീസ് നിരക്കുകൾ വെട്ടിക്കുറച്ചുNEET-UG ഫലം ഉടൻ പ്രസിദ്ധീകരിക്കാൻ എൻടിഎക്ക് സുപ്രീംകോടതിയുടെ നിർദേശംലാബ് ടെക്നീഷ്യൻ, പാസ് കൗണ്ടർ/ ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ക്ലീനിങ് സ്റ്റാഫ്തണ്ണീർത്തട അതോറിറ്റിയിൽ വിവിധ തസ്തികകളിൽ നിയമനംപാർലമെന്ററി പ്രാക്ടീസ് സ്റ്റഡീസ് പരീക്ഷ നവംബർ 13ന്യൂണിവേഴ്സിറ്റി കോളേജിൽ ഗസ്റ്റ് അധ്യാപക നിയമനം
[wpseo_breadcrumb]

പേടിയില്ലാതെ എങ്ങനെ പരീക്ഷ എഴുതാം: പ്രായോഗിക നിര്‍ദേശങ്ങളുമായി മലപ്പുറം കലക്ടര്‍

Published on : February 26 - 2020 | 8:31 pm

മലപ്പുറം: ഈ അധ്യയന വർഷത്തിലെ അവസാന പരീക്ഷകൾ അടുത്തുവരികയാണ്. കുട്ടികളും മാതാപിതാക്കളും ഒരുപോലെ മാനസിക സമര്‍ദ്ദം നേരിടുന്ന ഈ സമയത്ത് ഒരല്‍പം മുന്നൊരുക്കം ഉണ്ടെങ്കില്‍ വളരെ എളുപ്പത്തില്‍ പരീക്ഷാക്കാലവും അനുബന്ധ സമര്‍ദ്ദവും മറികടക്കാമെന്ന് മലപ്പുറം കലക്ടര്‍ ജാഫര്‍ മലിക് പറയുന്നു. പരീക്ഷയെക്കുറിച്ചുള്ള പേടിയും ഉത്കണ്ഠയും പഠനത്തെയും ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും എന്നതിനാല്‍ അതെല്ലാം ഒഴിവാക്കി പരീക്ഷയെ ഒരു ഉത്സവമാക്കി വിദ്യാര്‍ഥികള്‍ അതിനെ ആത്മവിശ്വാസത്തോടെ നേരിടാന്‍ ശ്രമിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. മാതാപിതാക്കളുടെയും അധ്യാപകരുടെയും സമയോചിതമായ ഇടപെടലും പൂര്‍ണ്ണപിന്തുണയുമാണ് കുട്ടികളുടെ വിജയത്തിലേക്കുള്ള ചവിട്ടുപടി. കുട്ടികള്‍ക്ക് ഏതു സമയത്തും സന്തോഷങ്ങളും ആകുലതകളും പങ്കുവയ്ക്കാവുന്നതരത്തിലുള്ള സമീപനം അനാരോഗ്യകരമായ സമര്‍ദ്ദം കുറക്കുന്നതിന് സഹായിക്കുമെന്നും കലക്ടര്‍ പറഞ്ഞു. പരീക്ഷാസംബന്ധമായ മാനസിക സമര്‍ദ്ദവും ഉത്കണ്ഠയും പരിഹരിക്കാന്‍ 8848013059, 9544786906, 9633413868, 9400097483, 9526215962, 9847600977, 9746846646, 8075225832 തുടങ്ങിയ നമ്പറുകളില്‍ എല്ലാ ദിവസവും രാവിലെ 10 മുതല്‍ വൈകീട്ട് എട്ടുവരെ ബന്ധപ്പെടാവുന്നതുമാണ്. പരീക്ഷാലമെത്താന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ മുന്‍കൂറായിപാഠഭാഗങ്ങളെല്ലാം പഠിച്ച് തീര്‍ക്കാന്‍ സാധിക്കും. തുടര്‍ന്ന് റിവിഷനുള്ള നല്ലൊരു ടൈംടേബിള്‍ ഉണ്ടാക്കുകയും അതനുസരിച്ച് ശ്രദ്ധയോടെ പഠിക്കുകയും ചെയ്യണം. ഏതെങ്കിലും പാഠഭാഗങ്ങള്‍ മുഴുവന്‍ പഠിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ അതോര്‍ത്ത് വിഷമിക്കാതെ കഴിയുന്നത്ര ശ്രദ്ധയോടെ പഠിക്കുക. മൊബൈല്‍ ഫോണ്‍, ടി.വി, കമ്പ്യൂട്ടര്‍ എന്നിവ പരീക്ഷാക്കാലത്ത് ഉപയോഗിക്കാതെയിരിക്കാന്‍ ശ്രദ്ധിക്കണം. റിവിഷന്‍ സമയത്തും പരീക്ഷാക്കാലത്തും അമിത ഭക്ഷണം കഴിക്കാതെ എളുപ്പം ദഹിക്കുന്നവ കഴിക്കണം. ധാരാളം വെള്ളം കുടിക്കാന്‍ മറക്കരുത്. പതിവായി ഉറങ്ങുന്ന സമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുക. ഉറങ്ങുന്നതിന് മുന്‍പ് ചെറു ചൂടുവെള്ളത്തില്‍ കുളിക്കുന്നത് ശരീരത്തിനും മനസ്സിനും സുഖം തോന്നുകയും ഉറക്കം ലഭിക്കുകയും ചെയ്യും. ദിവസവും അരമണിക്കൂര്‍ വ്യായാമം ശീലമാക്കണം. പരീക്ഷയുടെ തലേ ദിവസം പേനകള്‍, ഹാള്‍ടിക്കറ്റ്, മുന ചെത്തിയ ഒന്നില്‍ കൂടുതല്‍ പെന്‍സില്‍,ഇന്‍സ്ട്രുമെന്റ് ബോക്‌സ്,റബ്ബര്‍ തുടങ്ങിയവ ഒരുക്കി വെയ്ക്കണം. മാതാപിതാക്കള്‍ പരീക്ഷാദിവസങ്ങളില്‍ മതിയായ ഉറക്കവും കുട്ടിയ്ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും കലക്ടർ നിർദേശിക്കുന്നു.

0 Comments

Related NewsRelated News