പ്രധാന വാർത്തകൾ
കേരള ഹൈക്കോടതിയിൽ അസിസ്റ്റൻ്റ് തസ്തികകളിൽ നിയമനം: അപേക്ഷ 3മുതൽഒന്‍പതാം ക്ലാസില്‍ പാഠ്യപദ്ധതി പരിഷ്കരണമുണ്ടാകില്ലെന്ന് സിബിഎസ്ഇസംസ്കൃത സർവകലാശാലയിൽ നാടക പഠനത്തിൽ പിജി കോഴ്സ്: വിശദവിവരങ്ങൾ അറിയാം22 ദിവസത്തിനുള്ളിൽ പിജി ഫലം പുറത്തുവിട്ട് കാലിക്കറ്റ് സർവകലാശാല3,4, 6,7 ക്ലാസുകളിലെ പരീക്ഷാഫലം വന്നു: അതിവേഗം ഡിഇഡിരക്ഷിതാക്കൾക്കും നാട്ടുകാർക്കും അഭിപ്രായം അറിയിക്കാം: പഠന പിന്തുണാ പരിപാടി ഏപ്രിൽ മുതൽസംസ്കൃത സർവകലാശാലയിൽ ഓൺലൈൻ കോഴ്സുകൾകുറഞ്ഞ ഫീസില്‍ എം.എസ്ഡബ്ല്യു പഠിക്കാം: വാര്‍ഷിക ഫീസ്‌ 6500 രൂപഐഐടി കാൺപൂരിൽ വിവിധ വിഷയങ്ങളിൽ ഓൺലൈൻ പിജി കോഴ്സുകൾപിഎച്ച്ഡി പ്രവേശനത്തിന് ഇനി നെറ്റ് സ്കോർ: മാറ്റം ഈ വർഷം മുതൽ

മോഡൽ ഫിനിഷിംഗ് സ്‌കൂളിൽ സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സ്

Feb 20, 2020 at 8:25 am

Follow us on

തിരുവനന്തപുരം: ദേശീയ നഗര ഉപജീവന പദ്ധതിക്ക് കീഴിൽ ഐ.എച്ച്.ആർ.ഡിയുടെ മോഡൽ ഫിനിഷിങ് സ്‌കൂളിൽ നടത്തുന്ന സൗജന്യ കോഴ്‌സുകളിൽ രജിസ്‌ട്രേഷൻ ആരംഭിച്ചു. സോഫ്റ്റ്‌വെയർ ഡെവലപ്പർ കോഴ്‌സിലേക്ക് കമ്പ്യൂട്ടർ സയൻസ് മുഖ്യ വിഷയമോ അനുബന്ധ വിഷയമോ ആയിട്ടുള്ള സയൻസ്/ എൻജിനിയറിങ് ബിരുദമാണ് യോഗ്യത. പ്രായം 20 – 35 വയസ്. അപേക്ഷകർ കോർപ്പറേഷൻ/ മുൻസിപ്പാലിറ്റി പരിധിയിൽ സ്ഥിരതാമസക്കാരായിരിക്കണം. വാർഷിക വരുമാനം ഒരു ലക്ഷത്തിന് താഴെയാണെന്ന് തെളിയിക്കുന്ന വരുമാന സർട്ടിഫിക്കറ്റ്, വില്ലേജ് ഓഫീസർ സാക്ഷ്യപ്പടുത്തിയ അസൽ സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രം, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെയും ആധാർ കാർഡിന്റെയും പകർപ്പ് എന്നിവ ഉൾപ്പെടെ രജിസ്റ്റർ ചെയ്യണം. ഡി.ടി.എച്ച് സെറ്റ് ടോപ്പ് ബോക്‌സ് ഇൻസ്റ്റലേഷൻ സർവീസ് ടെക്‌നീഷ്യൻ കോഴ്‌സിലേക്കുള്ള യോഗ്യത എസ്.എസ്.എൽ.സിയാണ്. അപേക്ഷകർ മൂന്നു ലക്ഷത്തിൽ താഴെ വാർഷിക കുടുംബ വരുമാനമുള്ള ഒ.ബി.സി വിഭാഗത്തിൽപ്പെട്ടവർ/ ഒരു ലക്ഷത്തിൽ താഴെ വാർഷിക കുടുംബ വരുമാനമുള്ള സാമ്പത്തിക പിന്നാക്ക വിഭാഗക്കാർ/ അറുപതു വയസോ അതിനു മുകളിലോ ഉള്ള മുതിർന്ന പൗരൻമാരായിരിക്കണം. ഫോൺ: 0471-2307733, 8547005050.

Follow us on

Related News