വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പിന് നവംബർ 5വരെ അപേക്ഷിക്കാംഫീ-റീഇംബേഴ്‌സ്‌മെന്റ് സ്കീം: നവംബർ 25വരെ അപേക്ഷിക്കാംസെറ്റ് പരീക്ഷ: അപേക്ഷാതീയതി നീട്ടിപരീക്ഷഫലം, സ്‌പോട് അഡ്മിഷൻ, സീറ്റൊഴിവ്: ഇന്നത്തെ 11 എംജി വാർത്തകൾബിരുദ പരീക്ഷകൾ നടത്തി കാലതാമസമില്ലാതെ ഫലങ്ങൾ പ്രഖ്യാപിക്കാൻ ഒരുങ്ങി കാലിക്കറ്റ് സർവകലാശാലകോച്ച് നിയമനം, പരീക്ഷാവിവരങ്ങൾ: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾസ്കൂളുകൾക്ക് ആശ്വസിക്കാം: ബോണ്ട് സർവീസ് നിരക്കുകൾ വെട്ടിക്കുറച്ചുNEET-UG ഫലം ഉടൻ പ്രസിദ്ധീകരിക്കാൻ എൻടിഎക്ക് സുപ്രീംകോടതിയുടെ നിർദേശംലാബ് ടെക്നീഷ്യൻ, പാസ് കൗണ്ടർ/ ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ക്ലീനിങ് സ്റ്റാഫ്തണ്ണീർത്തട അതോറിറ്റിയിൽ വിവിധ തസ്തികകളിൽ നിയമനം
[wpseo_breadcrumb]

മോഡേൺ സർവെ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

Published on : February 19 - 2020 | 5:31 am

കണ്ണൂർ: തളിപ്പറമ്പ് താലൂക്കിൽ പ്രവർത്തിക്കുന്ന ആധുനിക സർവെ സ്‌കൂളിൽ ആധുനിക സർവെ പരിശീലന കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. 52 ദിവസം നീണ്ടുനിൽക്കുന്ന കോഴ്‌സാണിത്. ഇ.ടി.എസ്, ജി.പി.എസ്, ഓട്ടോലെവൽ, തിയോഡലൈറ്റ്, ലിസ്‌കാഡ്, ഓട്ടോകാഡ് എന്നിവയിലും ജി.ഐ.എസിൽ മാപ്പ് തയാറാക്കുന്നതടക്കമുള്ള ജോലികൾക്കുള്ള വിദഗ്ദ്ധ പരിശീലനം നൽകും. എസ്.എസ്.എൽ.സിയും ഐ.ടി.ഐ സർവെയർ/ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ/ വി.എച്ച്.സി സർവെ/ ചെയിൻ സർവെ ഇവയിലേതെങ്കിലും യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി: ജനറൽ-35, ഒ.ബി.സി-38, എസ്.സി/ എസ്.ടി-40. കോഴ്‌സ് ഫീസ് 15,000 രൂപയും കോഷൻ ഡപ്പോസിറ്റ് 5,000 രൂപയും ഉൾപ്പെടെ 20,000 രൂപ പ്രവേശന സമയത്ത് അടയ്ക്കണം. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും www.dslr.kerala.gov.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷാ ഫീസ് 100 രൂപ. പ്രിൻസിപ്പാൾ, മോഡേൺ സർവെ സ്‌കൂൾ, പറശ്ശിനിക്കടവ്. പി.ഒ, ആന്തൂർ, കണ്ണൂർ എന്ന വിലാസത്തിൽ അപേക്ഷ അയയ്ക്കണം. ഫോൺ: 0497-2700513.

0 Comments

Related NewsRelated News