പ്രധാന വാർത്തകൾ
കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചുഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചുഎസ്എസ്എല്‍സി പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഈ അധ്യയന വർഷവും മാർക്കില്ല: മാർക്ക് കുട്ടികളില്‍ മത്സരം ക്ഷണിച്ചുവരുത്തുമെന്ന് വിശദീകരണം കായിക താരങ്ങളായ വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ പ്രത്യേക പരീക്ഷ നടത്തുംബിഎസ്‌സി പാരാമെഡിക്കൽ ഡിഗ്രി കോഴ്സ് പ്രവേശനം: സ്പോട്ട് അലോട്ട്മെന്റ് 7ന്റെസ്‌ക്യൂ ഡൈവർ കോഴ്സിലേക്ക് പവർഗ്രിഡ് സ്‌കോളർഷിപ്പോടെ അവസരം

നിരാലമ്പർക്ക് കൈയ്താങ്ങായി കിളിമാനൂർ ഗവ. എൽപി സ്കൂളിലെ കുരുന്നുകൾ

Feb 18, 2020 at 12:55 pm

Follow us on

കിളിമാനൂർ: പഠനത്തോടൊപ്പം ജീവകാരുണ്യ പ്രവർത്തങ്ങൾ നടത്തി ശ്രധേയരാവുകയാണ് കിളിമാനൂർ ഗവ എൽപിഎസ് ലെ കുരുന്നുകൾ. സ്കൂളിൽപ്രവർത്തിക്കുന്ന ഗാന്ധിദർശൻ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പ്രവർത്തനം. സമൂഹത്തിലെ നിർധന കുടുംബങ്ങൾക്കും, കിടപ്പുരോഗികൾക്കുമാണ് വിദ്യാർത്ഥികൾ സഹായം എത്തിക്കുന്നത്. ഗാന്ധി ദർശൻ ക്ലബ്ബിലെ കുരുന്നുകൾ നിർമ്മിച്ച ലോഷൻ വിദ്യാലയപരിസരത്തെ നിർധന കുടുംബങ്ങൾക്ക് സൗജന്യമായി എത്തിച്ചു കൊണ്ടാണ് പ്രവർത്തങ്ങൾക്ക് തുടക്കം കുറിച്ചത്. കാരുണ്യപ്രവർത്തങ്ങളോടൊപ്പം സ്വദേശി ഉല്പന്നങ്ങളുടെ നിർമ്മാണവും ഉപയോഗവും പ്രോത്സാഹിപ്പിക്കുക, കുട്ടികൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിനുള്ള പ്രാപ്തി ലഭ്യമാക്കുക എന്നതാണ് പ്രവർത്തനത്തിന്റെ ലക്ഷ്യം . ശ്രേഷ്ഠ ബാല്യo പദ്ധതിയുടെ ഭാഗമായി ആർ ആർ വി ബോയസ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ എൻഎൻഎസ് യൂണിറ്റ് ആണ് കുട്ടികൾക്ക് പരിശീലനം നൽകിയത്. വാർഡ് മെമ്പർ ബീനാവേണുഗോപാൽ നേതൃത്വം നൽകിയ പരിപാടിയിൽ സ്‌കൂൾ പ്രധാന അധ്യപിക ടി വി ശാന്തകുമാരിയമ്മ, എൻഎസ് എസ് യൂണിറ്റ് കോർഡിനേറ്റർ ബി.എസ്. സുനിത, ഗാന്ധി ദർശൻ ക്ലബ്‌ കൺവീനർ നിസ, പി ടി എ പ്രസിഡന്റ്‌ ചേക്കു രാജീവ്‌ എന്നിവർ പങ്കെടുത്തു.

Follow us on

Related News