ഫറോക്ക്: ആടിയും പാടിയും റാലി നടത്തിയും നല്ലൂര് നാരായണ ബേസിക് എല്‍.പി സ്കൂലെ കുട്ടികള്‍ ശിശുദിനം ആഘോഷമാക്കി. സ്കൂളിന്റെയും പ്രി സ്കൂളിന്റെ യും നേതൃത്വത്തിലാണ് ശിശുദിന റാലി നടത്തിയത്. കുട്ടികളുടെ റാലി, മധുരവിതരണം, കലാപരിപാടികള്‍, പൂര്‍വ വിദ്യാര്‍ഥി ആദരം പരിപാടികള്‍ നടന്നു. സ്കൂള്‍ ഉപപ്രധാനമന്ത്രി ഷാന്‍ രാജ് ശിശുദിനസന്ദേശം നല്കി. പ്രദേശത്തെ പ്രസിദ്ധ തെയ്യം കലാകാരന് പുല്പറമ്പില് ശ്രീധരന് എന്ന കണ്ടന് കുട്ടിയെ വിദ്യാര്‍ത്ഥികളും അധ്യാപകരും ആദരിച്ചു. അക്കാഡമിക് ലീഡര്‍ ടി. സുഹൈല്‍, പ്രോഗ്രാം കണ്‍വീനര്‍ ബിന്ദു ടീച്ചര്‍, എസ്.ആര്.ജി കണ്‍വീനര്‍ മിനിമോള്‍, അധ്യാപകരായ ശുഹൈബ ടി, മഞ്ജുഷ, അബ്ദുൽ ലത്തീഫ് , സഫ്വാന്, പി. ബീന. കെ. ബീന. പി. പ്രസീത, ആയിഷ. ദീപ, ഷമീന, ആതിര, സ്കൂള്‍ ലീഡര്‍ സിംറാ നേതൃത്വം നല്കി. പൂര്‍വ വിദ്യാര്‍ത്ഥിനി റാഹിലക്ക് ബീന ടീച്ചര്‍ ഉപഹാരം നല്കി. രക്ഷാകര്‍ത്താക്കളും റാലിയില്‍ പങ്കാളികളായി.
ശിശുദിനത്തിൽ ആടിയും പാടിയും ബിന്ദു ടീച്ചറും കുട്ടികളും
Published on : February 18 - 2020 | 12:51 pm

Related News
Related News
അന്താരാഷ്ട്ര വനിതാ ദിനത്തിൽ ഓൺലൈൻ ക്വിസ് മത്സരം
SUBSCRIBE...
യുഎസ്എസ് സ്കോളർഷിപ്പ് വിജയികൾക്ക് സ്വർണ നാണയം സമ്മാനം: അധ്യാപകൻ വാക്കുപാലിച്ചു
SUBSCRIBE OUR YOUTUBE CHANNEL...
പറവകൾക്കൊരു ‘തണ്ണീർകുടം’ പദ്ധതിയുമായി സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്സ്
SUBSCRIBE OUR YOUTUBE CHANNEL...
കോട്ടൂർ എകെഎം ഹയർ സെക്കൻഡറി സ്കൂളിൽ ‘കളിമുറ്റം’ ചിൽഡ്രൻസ്
പാർക്ക്
SUBSCRIBE OUR YOUTUBE CHANNEL...
0 Comments