വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ

പാഠം ഒന്ന് പാടത്തേയ്ക്ക്: മടവൂർ ജി.എൽ.പി. സ്കൂളിലെ കൃഷിപാoത്തിന് കൂടുതൽ കരുത്ത്

Published on : February 18 - 2020 | 12:18 pm

തിരുവനന്തപുരം: കാർഷിക സംസ്കാരത്തിന്റെ ഇന്നലകളെ അറിയാനും മൺമറയുന്ന കാർഷിക നന്മകളെ വീണ്ടെടുക്കാനും തിരുവനന്തപുരം ജില്ലയിലെ മടവൂർ ഗവൺമെൻറ് എൽ പി എസ് നടത്തിയ കൃഷിപാഠം പ്രവർത്തനങ്ങൾ വിദ്യാഭ്യാസ വകുപ്പിന്റെ പാഠം ഒന്ന് പാടത്തേക്ക് എന്ന പദ്ധതിയിലൂടെ സാക്ഷാത്കാരത്തിലേക്ക്. പുതിയ കാലത്തിൽ ജനിച്ച് കൂടുതൽ പുതിയ കാലത്തിലേക്ക് വളരുന്ന പുതിയ തലമുറയെ കാർഷിക സംസ്കാരത്തിലേക്കു കൂട്ടിക്കൊണ്ടുപോകുന്ന പ്രവർത്തനങ്ങളായിരുന്നു ജൂൺ മാസം മുതൽ വിദ്യാലയം ഏറ്റെടുത്ത് നടപ്പിലാക്കി വന്നത്. പഴയകാല കാർഷിക ഉപകരണങ്ങളുടെ പ്രദർശനം, മികച്ച കർഷകരുമായുള്ള അഭിമുഖങ്ങൾ, വിവിധ കൃഷിയിടങ്ങൾ സന്ദർശനം, വിദ്യാലയത്തിലൊരു കൃഷിത്തോട്ടം മുതലായ വൈവിധ്യമാർന്നതും വിജ്ഞാനപ്രദവുമായ പ്രവർത്തനങ്ങളിലൂടെ പഴയകാല കാർഷിക സംസ്കൃതിയുടെ ചരിത്രവും വർത്തമാനവും തിരിച്ചറിയാൻ കുട്ടികൾക്ക് കഴിഞ്ഞു. ഇതിനിടെ സർക്കാർ ഒരുക്കിയ പാഠം ഒന്ന് പാടത്തേക്ക് എന്ന നടീൽ മഹോത്സവം കൂടുതൽ ഊർജ്ജം പകർന്നു. പാഠം ഒന്ന് പാടത്തേക്ക് എംഎൽഎ അഡ്വ.ജോയി ഉദ്ഘാടനം ചെയ്തു. മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗിരിജ ബാലചന്ദ്രൻ ,പഞ്ചായത്ത് പ്രതിനിധികൾ, കൃഷി ഓഫീസർമാരായ ആശാ റാണി, ഷിനോജ്, ശ്രീലത, ആശ പ്രസാദ്, , ഹെഡ്മാസ്റ്റർ ശ്രീ A ഇക്ബാൽ, അധ്യാപകർ, PTA പ്രസിഡന്റ് ബിനുകുമാർ, സജിത്ത് എന്നിവർ പങ്കെടുത്തു. നിലമൊരുക്കലും കാളപൂട്ടലും മരമടിയും ഞാറ് പറിക്കലും നടീലും കുട്ടി കർഷകർക്ക് പുത്തൻ അറിവുകളുടെ അനുഭവമേകി. പരമ്പരാഗത കാർഷിക വേഷത്തിലെത്തിയ കുട്ടികൾ പാട്ടുകൾ പാടി ആവേശത്തിമിർപ്പോടെ ഞാറുനട്ട് നമ്മുടെ കാർഷിക പാരമ്പര്യത്തിന്റെ നേരറിവുകളിൽ പങ്കാളികളായി.

0 Comments

Related NewsRelated News