വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ

കലയുടെ മഹോത്സവത്തിന് നാളെ തിരിതെളിയും

Published on : February 18 - 2020 | 8:25 am

കാഞ്ഞങ്ങാട്: അറുപതാമത് സ്കൂൾ കലോത്സവത്തിന് കാഞ്ഞങ്ങാട് പ്രൗഢഗംഭീര തുടക്കം. തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ കൗമാര കലോത്സവത്തിന് തിരിതെളിയിച്ചു. ചലച്ചിത്ര താരം ജയസൂര്യ മുഖ്യാതിഥിയായി എത്തി. 60 അധ്യാപകർ ആലപിച്ച സ്വാഗത ഗാനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. 120 വിദ്യാർത്ഥികൾ വേദിയിൽ ദൃശ്യ വിരുന്നൊരുക്കി. പ്രധാന വേദിയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷനായി. മന്ത്രിമാരായ സി. രവീന്ദ്രനാഥ്, രാമചന്ദ്രൻ കടന്നപ്പള്ളി, രാജ്‌മോൻ ഉണ്ണിത്താൻ എംപി. ജില്ലയിലെ എംഎൽഎമാർ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, സെക്രട്ടറി ഉൾപ്പടെ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബുവും രാജ്‌മോഹൻ ഉണ്ണിത്താനും ചേർന്നാണ് കൊടി ഉയർത്തിയത്.

0 Comments

Submit a Comment

Your email address will not be published.

Related NewsRelated News