ഒന്നാം ക്ലാസിലെ ഗണിതപഠനം ഒന്നാന്തരം

പുത്തൻകുരിശ് : പുറ്റുമാനൂർ ഗവ.യു പി സ്കൂളിലെ ഗണിതപഠനം ലളിതവും ഉല്ലാസകരവുമാകും. ഒന്നാം ക്ലാസിലെ ഗണിതപഠനം ലളിതവും ആകർഷകവുമാക്കുന്നതിനു വേണ്ടി സമഗ്ര ശിക്ഷ കേരള ആവിഷ്ക്കരിച്ച് നടപ്പാക്കുന്ന ഉല്ലാസ ഗണിതം പദ്ധതിയുടെ ഭാഗമായി വിദ്യാലയത്തിന് കോലഞ്ചേരി ബി ആർ സി യിൽ നിന്നും പ്രവർത്തനങ്ങൾക്കാവശ്യമായ പഠനസാമഗ്രികൾ ലഭിച്ചു. കണ്ടും കേട്ടും കളിച്ചും ചിരിച്ചും ഗണിതം പഠിക്കുക എന്നതാണ് ഉല്ലാസ ഗണിതം പദ്ധതിയുടെ പ്രത്യേകത. കുട്ടികൾ ആവേശത്തോടെ ഗണിത പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നു എന്നത് അധ്യാപകർക്കും ആവേശകരമാണ്. ഉല്ലാസ ഗണിതം പ്രവർത്തനങ്ങൾക്കാവശ്യമായ പഠന സാമഗ്രികളുടെ വിതരണോദ്ഘാടനം പി ടി എ പ്രസിഡന്റ് എൻ യു ബിജു, ഒന്നാം ക്ലാസ് അധ്യാപികയായ വി എസ് ബിൻസിക്ക് നൽകി നിർവഹിച്ചു. പ്രധാന അധ്യാപിക മിനി വി.ഐസക്ക്, കെ.എസ്. മേരി, സി.എൻ.മോഹൻ ദാസ് എന്നിവർ പ്രസംഗിച്ചു.

Share this post

scroll to top