എടപ്പാൾ ഉപജില്ലാ ശാസ്ത്രോത്സവം: ഓവറോൾകിരീടം ഐഡിയൽ കടകശ്ശേരിക്ക്

തവനൂർ: എടപ്പാൾ ഉപജില്ലാ ശാസ്ത്രോൽസവത്തിൽ തുടർച്ചയായ ഒമ്പതാം തവണയും ഓവറോൾ കിരീടം കൈവിടാതെ കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് ഹയർ സെക്കന്ററി സ്കൂൾ. 615 പോയിന്റുകൾ നേടിയാണ് ഐ ഡിയൽ ഒന്നാം സ്ഥാനത്തെത്തിയത്. 587 പോയിന്റു കൾ നേടിയ മോഡേൺ സ്കൂൾ പോട്ടൂർ രണ്ടാം സ്ഥാനത്തും 444 പോയിന്റുമായി പിസി എൻ ജി എച്ച് എസ് എസ് മൂക്കുതല മൂന്നാം സ്ഥാനത്തുമുണ്ട്. ചാമ്പ്യൻമാരായ കടകശ്ശേരി ഐഡിയൽ ഹൈസ്കൂൾ വിഭാഗത്തിൽ ശാസ്ത്രമേള, ഗണിത മേള, സാമൂഹ്യ ശാസ്ത്രമേള, പ്രവൃത്തി പരിചയമേള എന്നിവയിൽ ഒന്നാം സ്ഥാനവും ഐ ടി ഫയറിൽ മൂന്നാം സ്ഥാനവും നേടിയതിനു പുറമെ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഐടി ഫെയർ , സോഷ്യൽ സയൻസ് എന്നിവയിൽഒന്നാം സ്ഥാനവും വർക്എക്സ്പീരിയൻസ് രണ്ടാംസ്ഥാനവും സയൻസ് ഫെയറിൽ മൂന്നാം സ്ഥാനവും നേടിയാണ് ഓവറോൾ ചാമ്പ്യൻഷിപ്പ് നിലനിർത്തിയത്. കൂടാതെ സയൻസ്, വർക്ക് എക്സ്പീരിയൻസ് ,ഐടി, എന്നിവയിൽ ബെസ്റ്റ് സ്കൂൾ സ്ഥാനവും ഐഡിയലിനാണ്. ആദ്യമായി ശാസ്ത്രോൽസവത്തിൽ പങ്കെടുത്ത ഐഡിയൽ സ്കൂളിലെ യുപി വിഭാഗം വിദ്യാർത്ഥികൾ ഗണിത മേളയിൽ മൂന്നാം സ്ഥാനവും പ്രവൃത്തി പരിചയമേളയിൽ നാലാം സ്ഥാനവും കരസ്ഥമാക്കിയതും ശ്രദ്ധേയമായി വിജയികളായ വിദ്യാർത്ഥികളെയും നേതൃത്വം വഹിച്ച അദ്ധ്യാപകരെയും ഐഡിയൽ ട്രസ്റ്റ് ചെയർമാൻ പി കുത്താവു ഹാജി, സെക്രട്ടറി കെ കെ എസ് ആറ്റക്കോയ തങ്ങൾ, മാനേജർ മജീദ് ഐഡിയൽ, പ്രിൻസിപ്പാൾ പ്രവീണ രാജ ,ചിത്ര ഹരിദാസ്, സിന്ധു ദിനേശ്, എന്നിവർ അഭിനന്ദിച്ചു. സാലിഹ് മാണൂർ, വിനീഷ്, ബിന്ദു നായർ പ്രസംഗിച്ചു.

Share this post

scroll to top